National
ബംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോൺഗ്രസിൽ തർക്കം രൂക്ഷമാകുന്നതിനിടെ നിർണായക പ്രതികരണവുമായി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. മുഖ്യമന്ത്രി സ്ഥാനത്തിനായി താൻ വാശി പിടിക്കില്ലെന്നും പാർട്ടി പറയുന്ന എന്ത് ജോലിയും ചെയ്യുമെന്നും ശിവകുമാർ വ്യക്തമാക്കി.
"മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി പാർട്ടിയിൽ തർക്കങ്ങളുണ്ടാകില്ല. എനിക്ക് ഉടനെ മുഖ്യമന്ത്രി ആകണം എന്ന ആഗ്രഹം ഒന്നുമില്ല. പാർട്ടി ഹൈക്കമാൻഡാണ് ഈ കാര്യങ്ങളിലൊക്കെ തീരുമാനം എടുക്കേണ്ടത്. എന്ത് തീരുമാനം ഹൈക്കമാൻഡ് എടുത്താലും അംഗീകരിക്കും.'-ശിവകുമാർ പറഞ്ഞു.
സമുദായ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയെ നിശ്ചയിക്കണമെന്ന തരത്തിൽ വന്ന ഒരു നിർദേശത്തോടും താൻ യോജിക്കില്ലെന്നും ശിവകുമാർ പറഞ്ഞു. തനിക്ക് ഒരു സമുദായം മാത്രമെ ഉള്ളു അത് കോൺഗ്രസാണെന്നും ശിവകുമാർ കൂട്ടിച്ചേർത്തു.
National
ബംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രിസ്ഥാനത്തെച്ചൊല്ലി തർക്കം മുറുകുന്നതിനിടെ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും ഉപമുഖ്യമന്ത്രി ശിവകുമാറിനും പിന്തുണ പ്രഖ്യാപിച്ച് വിവിധ വിഭാഗങ്ങൾ.
സിദ്ധരാമയ്യയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു മാറ്റരുതെന്ന് അഹിന്ദ (ന്യൂനപക്ഷ, പിന്നാക്ക, ദളിത് ) വിഭാഗം ആവശ്യപ്പെട്ടു. അതേസമയം, ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്നാണ് വൊക്കലിഗ വിഭാഗത്തിന്റെ ആവശ്യം.
ശിവകുമാറിനോട് അനീതി കാട്ടിയാൽ പോരാട്ടത്തിനിറങ്ങുമെന്ന് കർണാടക രാജ്യ വൊക്കലിഗ സംഘ കോൺഗ്രസ് ഹൈക്കമാൻഡിനു മുന്നറിയിപ്പ് നല്കി. മുൻ കർണാടക മുഖ്യമന്ത്രിമാരായ കെംഗൽ ഹനുമന്തയ്യ, കെ.സി. റെഡ്ഢി, എച്ച്.ഡി. ദേവഗൗഡ, എസ്.എം. കൃഷ്ണ, സദാനന്ദ ഗൗഡ, എച്ച്.ഡി. കുമാരസ്വാമി എന്നിവർ വൊക്കലിഗ വിഭാഗക്കാരാണ്. വൊക്കലിഗ മഠാധിപതിയും ശിവകുമാറിനു പിന്തുണയുമായി രംഗത്തെത്തി.
National
ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച തര്‍ക്കം തുടരുന്ന പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ നിര്‍ണായകയോഗം. മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെയും ഒരുമിച്ചിരുത്തിയാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം ചര്‍ച്ച നടത്തുന്നത്.
ഹൈക്കമാന്‍ഡ് ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. രാഹുല്‍ ഗാന്ധിയും ആ യോഗത്തില്‍ പങ്കെടുക്കും. എല്ലാവരുമായും ചര്‍ച്ച ചെയ്തതിനുശേഷം മാത്രമേ തീരുമാനമെടുക്കൂവെന്നും ഖാർഗെ കൂട്ടിച്ചേര്‍ത്തു.
രണ്ടരവര്‍ഷം വീതം മുഖ്യമന്ത്രിസ്ഥാനം പങ്കിടാമെന്ന ധാരണ പാലിക്കണമെന്നാണ് ശിവകുമാറിന്റെ ആവശ്യം.